സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഗ്രാഫിക്സിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഫസ്റ്റ്/സെക്കന്റ് ക്ലാസ് അല്ലെങ്കിൽ ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി സ്ഥാപനത്തിൽ നിന്നുള്ള ബിരുദത്തിന് തുല്യമായ ഡിപ്ലോമ (55 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം) യാണ് യോഗ്യത.
പ്രായപരിധി 20 മുതൽ 50 വരെ. 01.01.2023 ന് 50 വയസു കവിയാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
Advertisement